video
play-sharp-fill
നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണ കേസിൽ അഞ്ച് പൊലീസുകാരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ എസ്.ഐ സാബു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.രാജ്കുമാർ കസ്റ്റഡി മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

 

ഒന്നാംപ്രതി സാബു അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെ ഞായറാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. 2019 ജൂൺ 16 നാണ് വാഗമൺ കോലാഹലമേട് കസ്തൂരി ഭവനത്തിൽ രാജ് കുമാർ (53) പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് റിമാൻഡിൽ പാർപ്പിച്ചിരുന്ന സബ് ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മർദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.