video
play-sharp-fill

ടി.വി കാണുന്നത് വിലക്കിയ വൈരാഗ്യത്താൽ മകൻ മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു ; യുവാവ് പൊലീസ് പിടിയിൽ

ടി.വി കാണുന്നത് വിലക്കിയ വൈരാഗ്യത്താൽ മകൻ മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു ; യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടിവി കാണുന്നത് വിലക്കിയ മാതാപിതാക്കളെ വൈരാഗ്യത്താൽ മകൻ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ.കഴിഞ്ഞ രാത്രിയായിരുന്നു യുവാവ് മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചത്.

കണ്ണേറ്റുമുക്ക് സ്വദേശികളായ വിജയൻ (60), ഭാര്യ ശോഭ (57) എന്നിവർക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരുടെയും വയറിനും നെഞ്ചിനും കൈകൾക്കും സാരമായി പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഇവരുടെ മകൻ അനൂപിനെ(36) തമ്പാനൂർ പൊലീസ് പിടികൂടി. ഇയാൾ ടെക്‌നോപാർക്കിലെ ജീവനക്കാരനാണ്.