കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്നും കോടതി ഉത്തരവിട്ടു.

നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകാൻ പാടില്ല. നിലവിൽ കള്ള് ഷാപ്പുകൾക്കുള്ള ലൈസൻസുകൾ പുതുക്കുന്നതിന് മുൻപ് കർശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിർദേശിച്ചു. സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ കള്ളുഷാപ്പുകളുടെ നവീകരണത്തിനായി സർക്കാരിന് പരിഗണിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.