video
play-sharp-fill
മാധ്യമ കുലപതി എം.എസ് മണി അന്തരിച്ചു

മാധ്യമ കുലപതി എം.എസ് മണി അന്തരിച്ചു

കലാകൗമുദി ചീഫ് എഡിറ്ററും കൗമുദി സ്ഥാപകനുമായ എം.എസ് മണി (79) അന്തരിച്ചു. ഇന്നു പുലർച്ചെ കുമാരപുരത്തെ കലാകൗമുദി ഗാർഡൻസ് ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം.  വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലാരുന്നു അദ്ദേഹം.  ഭാര്യ ഡോ: കസ്തൂരി ഭായി,  മക്കളായ വത്സാമണി,  സുകുമാരൻ മണി എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു.  സംസ്കാരം പിന്നീട്.

കേരളകൗമുദി പത്രാധിപർ കെ സുകുമാരന്റെ മകനും സ്ഥാപക പത്രാധിപർ  സി.വി കുഞ്ഞുരാമന്റെ ചെറുമകനുമാണ് എം.എസ് മണി. പത്രപ്രവർത്തനത്തിലൂടെ മലയാള മാധ്യമരംഗത്തിനു നേട്ടങ്ങൾ  പകർന്ന  പത്രാധിപർമാരിലൊരാളായിരുന്നു എം.എസ്.മണി. 1961ൽ കേരള കൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായാണ് എം.എസ്.മണി പത്രപ്രവർത്തനം ആരംഭിച്ചത്. 1975 ലാണ് കലാകൗമുദി സ്ഥാപിക്കുന്നത്.  തുടർന്ന് വെള്ളിനക്ഷത്രം, ആയുരാരോഗ്യം,  മുഹൂർത്തം,  പ്രിയ സ്നേഹിതാ,  കഥ,  ബിഗ്‌ന്യൂസ് മിഡ് ഡേ,  കലാകൗമുദി ഡെയിലി, എന്റെ ഭവനം,  തുടങ്ങി നിരവധി പ്രസിദ്ധീകരങ്ങളുട അമരക്കാരനായി.

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ നാൾവഴിയിലെ മധ്യപ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങളാണ്  തേടിയെത്തിയത്.  മാധ്യമ പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി കേസരി,  അംബേദ്ക്കർ  പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളില്‍ ഒന്നായ കേരളാ കൗമുദിയുടെ ഉടമയായിരുന്നു ദീര്‍ഘകാലം.

കേരളാ കൗമുദിയുടെ സ്ഥാപകനായ സുകുമാരന്റെ മക്കളില്‍ ഒരാളാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബ വ്യവഹാരത്തില്‍ പരാജയപ്പെട്ടതോടെയാണ് കേരളാ കൗമുദിയുടെ ഉടമസ്ഥാവകാശം നഷ്ടമാകുന്നത്. കേരളാ കൗമുദിയുടെ ഉടമയായി തുടരുമ്പോള്‍ തന്നെ കലാകൗമുദിയും ആരംഭിച്ചിരുന്നതിനാല്‍ കേസില്‍ തോറ്റതോടെ കലാകൗമുദി പ്രസിദ്ധീകരണങ്ങള്‍ നടത്തി വരികയായിരുന്നു.

കലാകൗമുദി വാരിക, സായാഹ്ന പത്രം, വെള്ളിനക്ഷത്രം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് ഇപ്പോള്‍ അന്തരിച്ച മണി. 2018ലാണ് അദ്ദേഹത്തെ തേടി കേസരി മാധ്യമ അവാര്‍ഡ് എത്തിയത്. കേരളത്തിലെ തന്നെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒന്നാമനായിരുന്നു അദ്ദേഹം. 1941ല്‍ കൊല്ലം ജില്ലയില്‍ കേരളാ കൗമുദി സ്ഥാപകനായ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്ത പുത്രനായാണ് ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിഎസ് സി ഡിഗ്രി എടുത്ത ശേഷം മാധ്യമ പ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചു.

കേരളാ കൗമുദിയുടെ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് മാധ്യമ പ്രവര്‍ത്തനത്തിലേക്കുള്ള അദ്ദേഹത്തിന്റെ രംഗ പ്രവേശം. 1962ലെ ലോക്‌സഭാ രാജ്യസഭാ റിപ്പോര്‍ട്ടിങ്ങുകൾ ശ്രദ്ധ നേടിയിരുന്നു. 1965ല്‍ കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷം കേരളാ കൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗദത്തിന്റെ ചുമതല ദീര്‍ഘകാലം വഹിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈററി, ഇന്ത്യാ ന്യൂസ് പേപ്പേഴ്‌സ് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവയിലെ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. മാധ്യമ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ അംബേദ്ക്കര്‍, കേസരി അവാര്‍ഡുകളും അദ്ദേഹത്തെ തേടി എത്തുക ആയിരുന്നു.