video
play-sharp-fill

സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു ; നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം

സംഗീതനിശയിൽ നിന്നും കിട്ടിയ തുക നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു ; നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : കരുണ സംഗീതനിശയിൽ നിന്നും കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടും രക്ഷയില്ലാതെ ആഷിക് അബു. നടപടിയെടുക്കാൻ പൊലീസിന് കളക്ടറുടെ നിർദേശം.സംഗീതനിശ സംഘടിപ്പിച്ച മാസങ്ങൾ പലതായിട്ടും സംഘാടകർ തുക സർക്കാരിൽ അടയ്ക്കാതിരുന്നതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. യുവമോർച്ച നേതാവ് സന്ദീപ് വാര്യരാണ് ഫെയസ്്ബുക്കിലൂടെ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. എന്നാൽ മറുപടി നൽകാതെ ബി.ജെ.പി നേതാവിനെ പരിഹസിക്കുവാനാണ് റിമ കല്ലിംഗൽ അടക്കമുള്ള സംഘാടകർ ആദ്യം ശ്രമിച്ചത്. തുടർന്ന് ഈ വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ പണമൊന്നും സർക്കാരിലേക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതോടെ സംഗീതനിശയുടെ സംഘാടകർ വെട്ടിലാവുകയായിരുന്നു.

എന്നാൽ വിവാദം പടർന്നിട്ടും പരിപാടി പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ലെന്നും, വരവിനേക്കാൾ ചെലവായെന്നുമുള്ള വാദമുയർത്തി പ്രതിരോധിക്കുവാനാണ് സംഘാടകർ ശ്രമിച്ചത്. എന്നാൽ ജനം തിങ്ങിനിറഞ്ഞ പരിപാടി എങ്ങനെ നഷ്ടമായി എന്ന ചോദ്യമുയർന്നതോടെ ആറുലക്ഷം രൂപയടച്ച് സംഘാടകർ തടിയൂരാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കളക്ടറായിരുന്നു സംഗീതനിശയുടെ രക്ഷാധികാരി എന്ന സംഘാടകരുടെ പ്രചരണം കളക്ടർ നേരിട്ട് തള്ളിക്കളയുകയുണ്ടായി. ഇനി പ്രചരണം നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു.സന്ദീപ് ജി. വാര്യരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരിക്കുകയാണ്.