video
play-sharp-fill

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിന്നാൽ അത് ആത്മഹത്യാപരമായിരിക്കുമെന്നും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ പറഞ്ഞു. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ പീനശിബിരം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ കാലങ്ങളിൽ നമ്മൾ നേതൃത്വം കൊടുത്ത നവോത്ഥാനമൂല്യങ്ങൾ നിലനിർത്തുകയും തുടർന്നു പോരുകയും ചെയ്യേണ്ടതാണ്.സാമ്പത്തികമായും സാമൂഹികമായും ഹിന്ദു സമൂഹം വളരെയധികം പിന്നോട്ട് പോയെന്നും അതിനു പരിഹാരം കാണണമെന്നും സ്വാമി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി.ഗോപിദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംങ് സെക്രട്ടറി  സി.ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ. നീലകണ്ഡൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, സെക്രട്ടറി ഇ.ജി.മനോജ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ്് പ്രൊഫ. റ്റി.ഹരിലാൽ, ജന.സെക്രട്ടറി രാജേഷ് നട്ടാശേരി, കെ.കെ.തങ്കപ്പൻ, റ്റി.ആർ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.