മൂന്നു വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര പീഡനം ; ജനനേന്ദ്രിയത്തിന് പരുക്കേറ്റ കുഞ്ഞിന്റെ നില അതീവഗുരുതരം
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ മൂന്നുവയസുകാരനെ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ കുട്ടിയുടെ രണ്ടാനച്ഛൻ പുതവൽ സ്വദേശി വൈശാഖിനെ പൊലിസ് അറസ്റ്റ് ചെയ്തു.
വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആൺകുട്ടിയാണ് അക്രമത്തിനിരയായത്.പ്രതി കുട്ടിയുടെ മുഖത്തും കൈയിലും ജനനേന്ദ്രിയത്തിലുമുൾപ്പെടെ വടികൊണ്ട് തല്ലിയിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയുടെ ശരീരത്തിൽ പലഭാഗത്തും മുറിപ്പാടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈശാഖ് പലപ്പോഴും കുട്ടിയെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. രണ്ട് ദിവസം മുൻപാണ് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാർഡ് കൗൺസിലറുൾപ്പെടെയുള്ളവരും വൈശാഖിന്റെ വീട്ടിലെത്തി കുട്ടിയെ പരിശോധിക്കുകയായിരുന്നു.
നാട്ടുകാരാണ് വിവരം പൊലിസിൽ അറിയിച്ചത്. ഇവർ വൈശാഖിനെ പിടികൂടി കൈകാര്യം ചെയ്തശേഷമാണ് പൊലിസിന് കൈമാറിയത്.