play-sharp-fill
കറന്റിൽ തൊട്ടാൽ പൊള്ളും ; കെഎസ്ഇബി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു

കറന്റിൽ തൊട്ടാൽ പൊള്ളും ; കെഎസ്ഇബി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു

സ്വന്തം ലേഖൻ

കൊച്ചി: ഇനി കറന്റിൽ തൊട്ടാൽ പൊള്ളും, കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്.

ശനിയാഴ്ച മുതലാണ് (ഇന്നു മുതൽ) നിരക്കു വർധന പ്രാബല്യത്തിൽ വരുന്നത്. 20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎൽ ഒഴികെയുള്ള കുടുംബങ്ങളുടെ വൈദ്യുതി ചാർജ് കൂടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ 100 യൂണിറ്റിന്റെ വൈദ്യുതി ബില്ലിൽ 20 രൂപയുടെ വർധന വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുണ്ടായ അധികച്ചെലവ് ഈടാക്കി നൽകണമെന്ന് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുത വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതിനാലാണ് നിരക്ക് വർധന.

മൂന്ന് മാസമോ, 72.75 കോടി രൂപയോളം പിരിച്ച് എടുക്കുന്നത് വരെയോ നിരക്ക് വർധന തുടരും. അതു കഴിഞ്ഞ് ജൂലൈ്ര്രെസപംബർ, സെപ്റ്റംബർ,ഒക്ടോബർ കാലയളവിലെ സർചാർജ് നിലവിൽ വന്നേക്കും എന്നാണ് സൂചന.