പ്രതിശ്രുത വരന് ഫോട്ടോകൾ അയച്ചു കൊടുക്കുമെന്ന് മുൻ കാമുകന്റെ ഭീഷണി ; ഇരുപതുകാരി ജീവനൊടുക്കി
സ്വന്തം ലേഖകൻ
മൈസൂരു : പ്രതിശ്രുത വരന് പഴയ ഫോട്ടോകൾ അയച്ചു കൊടുക്കുമെന്ന് മുൻ കാമുകന്റെ ഭീഷണി.ഇരുപതുകാരി ആത്മഹത്യ ചെയ്തു.രണ്ടാഴ്ച മുൻപായിരുന്നു പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.പെൺകുട്ടി നേരത്തെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.
പ്രതിശ്രുത വരന് അവർ ഒരുമിച്ചുള്ള പഴയ ഫോട്ടോകൾ അയയ്ക്കുമെന്ന് മുൻ കാമുകനായിരുന്ന മണികാന്ത ഭീഷണിപ്പെടുത്തി.ഇതേതുടർന്നുള്ള മാനസികസംഘർഷം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തത്.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.രണ്ട് വർഷം മുമ്പ് മകളെ മണികാന്ത പീഡിപ്പിച്ചുവെന്നും പിതാവ് പരാതിയിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്.പെൺകുട്ടി പട്ടികജാതി സമൂഹത്തിൽ നിന്നുള്ളവരായതിനാൽ, മണികാന്തയ്ക്കെതിരായ അതിക്രമങ്ങൾ (തടയൽ) നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0