കെ.എം മാണി സ്മൃതി സംഗമത്തിന് ജില്ലയിൽ നിന്നും 35000 പ്രവർത്തകർ പങ്കെടുക്കും
സ്വന്തം ലേഖകൻ
കോട്ടയം : ഏപ്രിൽ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്നും 35000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. സംഗമത്തിന്റെ പ്രചാരണാർത്ഥം ഈ മാസം 20 ന് കോട്ടയത്ത് സാഹിത്യസഹകരണസംഘം ഓഡിറ്റോറിയത്തിൽ ജില്ലാ നേതൃസമ്മേളനം സംഘടിപ്പിക്കും.
പാർട്ടി വാർഡ് പ്രസിഡന്റുമാർ, മണ്ഡലം നിയോജകമണ്ഡം പ്രസിഡന്റുമാർ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, സഹകരണമേഖലയിലെ അംഗങ്ങൾ, ജില്ലാ കമ്മറ്റി അംഗങ്ങൾ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. കേരളാ കോൺഗ്രസ്സിന്റെ മുഴുവൻ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും കോട്ടയത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്ന് നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളരാഷ്ട്രീയത്തിലെ സമുന്നതനേതാവായിരുന്ന കെ. എം മാണിസാറിയോടുള്ള സ്മരണാഞ്ജലിയായി സ്മൃതിസംഗമം മാറിത്തീരും. ഇതിനുമുന്നോടിയായി ജില്ലയിലെ മുഴുവൻ വാർഡ്, മണ്ഡലം, നിയോജകമണ്ഡം കമ്മറ്റികൾ പൂർത്തിയായിവരുന്നു. മണ്ഡലം കമ്മറ്റികളിൽ ഓരോ മണ്ഡലത്തിൽ നിന്നും പങ്കെടുപ്പിക്കേണ്ട പ്രവർത്തകരുടെ കൃത്യമായ കണക്ക് എടുത്താണ് യോഗം പൂർത്തിയാക്കുന്നത്. കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ്സ് (എം) ന്റെ ശക്തി വിളിച്ചോതുന്നതാവും ഏപ്രിൽ 29 ന് നടക്കുന്ന കെ.എം മാണി സ്മൃതി സംഗമം.