play-sharp-fill
ദേ പിന്നേം ആഭ്യന്തര വകുപ്പിൽ ക്രമക്കേട് : ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ; പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും

ദേ പിന്നേം ആഭ്യന്തര വകുപ്പിൽ ക്രമക്കേട് : ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി ; പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേം പിന്നേം ആഭ്യന്തരവകുപ്പിൽ ക്രമക്കേട്. സംസ്ഥാന പൊലീസ് മേധാവിയുടെ ആഡംബര വാഹനമുപയോഗിക്കുന്നത് ചീഫ് സെക്രട്ടറി. സംഭവത്തെ കുറിച്ച് പ്രതികരിക്കാതെ ബെഹ്‌റയും ടോം ജോസും.

സംസ്ഥാന പൊലീസ് സേനയിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ടോം ജോസിന് വാഹനം വാങ്ങിയത് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന KL 1 CL-9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളി
ൽ നിന്നാണ് വ്യക്തമായത്. അടുത്തിടെയാണ് ജീപ് കോംപസ് എന്ന വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാൻ തുടങ്ങിയത്. 2019ലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനഞ്ച് ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്.

അതേസമയം, ചട്ടപ്രകാരം ടൂറിസം വകുപ്പിന്റെ വാഹനം മാത്രമാണ് ചീഫ് സെക്രട്ടറിക്ക് അടക്കം ഉപയോഗിക്കാൻ സാധിക്കുക.