ബിജെപി സംസ്ഥാന അധ്യക്ഷനെ അഞ്ചു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും ; ശോഭാ സുരേന്ദ്രൻ പ്രസിഡന്റാകുമെന്ന് സൂചന
സ്വന്തം ലേഖകൻ
ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനെ അഞ്ചു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയായിരിക്കും പ്രഖ്യാപനം.
സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ ഉറച്ചു നിന്നതോടെയാണ് പുനഃസംഘടനാ ചർച്ചകൾ താമസം നേരിട്ടത്. അഖിലേന്ത്യാ അധ്യക്ഷ തിരഞ്ഞെടുപ്പിലും കേരള ഘടകത്തിനു പങ്കാളത്തമില്ലാതായത് ഈ തർക്കം മൂലമാണ്. എന്നാൽ അമിത് ഷാ ഈ മാസം 26 നു കേരളത്തിലെത്തും. അതിനു മുമ്പ് പ്രസിഡന്റെ , ഭാരവാഹി പട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ വനിതാ പ്രസിഡന്റെ് എന്നാണെങ്കിൽ ശോഭാ സുരേന്ദ്രൻ പ്രസിഡന്റാകും. കുമ്മനം രാജശേഖരൻ, എം.ടി.രമേശ് എന്നിവരുടെ പദവിയും ഇതിനൊപ്പം പ്രഖ്യാപിച്ചേക്കും.