video
play-sharp-fill
പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ

പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവല്ല: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പ പോയ യുവതി പൊലീസ് പിടിയിൽ. പ്രേരണാകുറ്റവും മക്കളെ ഉപേക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിന് യുവാവിന്റെ പേരിലും പൊലീസ് കേസെടുത്തു. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിയ്ക്കൽ വീട്ടിൽ നിധീഷ് മോൻ (27) എന്നിവരാണ് അറസ്റ്റിലായത്.

പതിനാലും പന്ത്രണ്ടും വയസുള്ള രണ്ട് ആൺകുട്ടികളുടെ അമ്മയാണ് അമ്പിളി. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് അമ്പിളിയുടെ ഭർത്താവ് സനൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പിളിയുടെയും സുധീഷിന്റെയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ നാട്ടിലെത്തിയതിന് ശേഷവും സ്റ്റേഷനിൽ എത്താതെ മുങ്ങി നടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വ്യാഴാഴ്ച രാാവിലെ പതിനൊന്ന് മണിക്ക് സുധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്റെ പേരിൽ 75 ജെ.ജെ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തതിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Tags :