play-sharp-fill
സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു

സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു

സ്വന്തം ലേഖകൻ

മുണ്ടക്കയം: ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ് ഹൃദയംകൊണ്ട് വാർത്ത എഴുതിയ സനൽ ഫിലിപ്പിനെ ജന്മനാട് അനുസ്മരിച്ചു. കൃത്യനിർവ്വഹണത്തിനിടക്ക് പരിചയപ്പെടുന്ന ജീവിതങ്ങൾ, അവരുടെ പ്രാരാബ്ദങ്ങൾ മിക്കവാറും എല്ലാ പത്രപ്രവർത്തകർക്കും വാർത്ത മാത്രമാകുമ്പോൾ ആ ഇല്ലായ്മകളും വല്ലായ്മകളും നെഞ്ചിലേറ്റി നീറുന്ന മനസ്സായിരുന്നു സനലിന്റേത്. വണ്ടൻപതാൽ ജനസൗഹാർദ്ദവേദിയുടെ നേതൃത്വത്തിൽ വേദി പ്രസിഡന്റ് P. B സജീവൻ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാജു യോഗം ഉദ്ഘാടനം ചെയ്തു ജില്ല പഞ്ചായത്ത് മെമ്പർ കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയൂബ്ഖാൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ രജനി ഷാജി, ആർ.സി. നായർ, സലിഹ് അമ്പഴത്തിനാൽ, വിജയൻ ചടയനാൽ, മോനായി കല്ലുപുരക്കൽ, കൊച്ചുമോൻ കെ.കെ. വാസുദേവൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.