രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ: പെരുമ്പാവൂർ സ്വദേശിയാണ് പിടിയിലായത്
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യാന്തര സ്വർണകടത്ത് സംഘത്തിലെ പ്രധാന കണ്ണികളിലൊരാൾ ഡിആർ ഐ സംഘത്തിന്റെ പിടിയിൽ .പെരുമ്പാവൂർ സ്വദേശി അംജത്നെയാണ് മുംബൈയിൽ നിന്നുളള ഡി.ആർ.ഐ സംഘം അറസ്റ്റു ചെയ്തത്.1,473 കോടി രൂപയുടെ 4522 കിലോ സ്വർണം വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
എറണാകുളത്തെ വ്യാപാരിയായ എളമക്കര സ്വദേശി സിറാജ് എന്നയാളെ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും മറ്റൊരാളെക്കൂടി അറസ്റ്റു ചെയ്തത്. 44 കിലോയോളം സ്വർണം വാങ്ങുന്നതിനായി സ്വർണകള്ളക്കടത്തിൽ നിക്ഷേപം നടത്തിയെന്നാണ് ഡിആർ ഐയുടെ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 ഒക്ടോബർ മുതൽ 2018 മാർച്ച് വരെയാണ് സ്വർണകള്ളക്കടത്തിനായി നിക്ഷേപം നടത്തി ഇയാൾ .കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശികളുമായ ആസിഫ്, ഫാസിൽ എന്നിവരുടെ അടുത്ത കൂട്ടാളിയാണ് അംജത് എന്നും ഡിആർ ഐ പറയുന്നു.മുഖ്യസൂത്രധാരനും പെരുമ്പാവൂർ സ്വദേശിയുമായ നിസാർ അലിയുടെ അറസ്റ്റോടെയാണ് വൻസ്വർണകടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
നിസാർ ഉൾപ്പെടെ 21 പേരാണ് കേസിലുള്ളത്. സംഘത്തിലെ 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കേസിൽ 90 കിലോ സ്വർണവുമായി ആസിഫും ഫാസിലും അന്വേഷണത്തിനിടെ രക്ഷപ്പെട്ടിരുന്നു. ഇവർ ഇപ്പോഴും ഒളിവിലാണ്.നിസാർ അലിയാരുടെ നേതൃത്വത്തിൽ 4,522 കിലോ സ്വർണം യുഎഇയിൽ നിന്ന് ഗുജറാത്തിലെ തുറമുഖങ്ങൾ വഴി കടത്തിയെന്നാണ് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. .