
വാഗ്ദാനം നിറവേറ്റി സർക്കാർ ;ഫുട്ബോൾ താരം രാഹുൽ ഇനി സർക്കാർ ഉദ്യോഗസ്ഥൻ
സ്വന്തം ലേഖകൻ
കാസർഗോഡ്: വാഗ്ദാനം നിറവേറ്റി സർക്കാർ ഫുട്ബോൾ താരം കെ..പി രാഹുൽ ഇനി സർക്കാർ ഉദ്യോഗസ്ഥൻ. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാഹുലിന് സർക്കാർ ജോലി ലഭിക്കുന്നത്. പതിനാലു വർഷത്തിന് ശേഷം 2018ൽ കേരളം സന്തോഷ് ട്രോഫി നേടിയതോടെയാണ് ടീമംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം നൽകിയത്. വിദ്യാഭ്യാസ വകുപ്പിലാണ് രാഹുലിന്റെ നിയമനം.
ഓഫീസ് തിരക്കുകൾക്കിടയിൽ ഫുട്ബോൾ മത്സരം മുടങ്ങാതെ നോക്കുമെന്ന് രാഹുൽ വ്യക്തമാക്കി. നിലവിൽ രാഹുൽ ഗോകുലം എഫ്‌സി താരവുമാണ്.താരം ജോലിയിൽ പ്രവേശിച്ചത് ഐലീഗ് മത്സരങ്ങൾക്കിടയിൽ നിന്നെത്തിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0