video
play-sharp-fill
നവവധു തൂങ്ങിമരിച്ച സംഭവം : മരണകാരണം ഗർഭപാത്രം നീക്കം ചെയ്തത് മറച്ചുവെച്ച് വിവാഹം നടത്തിയതിന്റെ മനോവിഷമമെന്ന് പൊലീസ്; യുവതിയുടെ മാതാപിതാക്കളെ ഉടൻ ചോദ്യം ചെയ്യും

നവവധു തൂങ്ങിമരിച്ച സംഭവം : മരണകാരണം ഗർഭപാത്രം നീക്കം ചെയ്തത് മറച്ചുവെച്ച് വിവാഹം നടത്തിയതിന്റെ മനോവിഷമമെന്ന് പൊലീസ്; യുവതിയുടെ മാതാപിതാക്കളെ ഉടൻ ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിന്റെ കുരുക്കുകൾ അഴിയുന്നു.. യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തത് ഭർതൃവീട്ടുകാരെ അറിയിക്കാത്തതിന്റെ മനോവിഷമം മൂലമെന്ന് പൊലലീസ്. ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കൽ ടെൽവിൻ തോംസന്റെ ഭാര്യ ടാൻസിയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിലെ ദുരൂഹതകൾ പൂർണ്ണമായും മാറ്റാൻ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

ഭർതൃവീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് എത്തി നിൽക്കുന്നത്. അതേസമയം മകൾ മരിച്ച ശേഷം അച്ഛനും അമ്മയും മൃദേഹം കാണാൻ പോലും എത്തിയിരുന്നില്ല. മകളുടെ ഗർഭ പാത്രം നീക്കം ചെയ്ത കാര്യം ഇവർക്കും അറിയാമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഏത് സാഹചര്യത്തിലാണ് ഗർഭപാത്രം നീക്കിയതെന്നും മറ്റും പൊലീസ് വിശദമായി അന്വേഷിക്കും. ഗർഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാൻ ടാൻസി തയ്യാറായതെന്നതിലും ദുരൂഹതകൾ ഏറെയാണ്.

യുവതി മാതാപിതാക്കളുടെ സമ്മത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി നടത്തി എടുത്ത് കളഞ്ഞിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുത്ത രക്ത സ്രാവത്തെ തുടർന്നായിരുന്നു സർജറി എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക സൂചനകൾ.

നവംബർ 20 നായിരുന്നു ടാൻസിയുടെയും ടെൽവിൻ തോസന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ടാൻസി വളരെ വലിയ വിഷമത്തിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിയിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ടാൻസി തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയില്ല. അതിലും ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.