play-sharp-fill
യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

സ്വന്തം ലേഖകൻ

മാന്നാർ: യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച വിദ്യാർത്ഥി പൊലീസ് പിടിയിൽ. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ പതിനാലാം വാർഡിൽ അടക്കത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രവീൺ (18) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

യുവതി കുളിക്കാൻ കയറിയ സമയത്ത് പ്രതി മൊബൈൽ വെന്റിലേഷനിൽ വെക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്‌ളാഷ് ഉണ്ടാവുകയും ഇതോടെ യുവതി ബഹളം വെക്കുകയായിരുന്നു.വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രവീൺ ഓടി രക്ഷപെട്ടിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രവീണിനെ പിടികൂടിയത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോണും കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :