play-sharp-fill
അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ ജന്മിയും : ലത്തീൻ സഭയുടെ ഭുമി കച്ചവടം ചോദ്യം ചെയ്ത കുടുംബത്തിന് ഊരുവിലക്ക് ; അച്ചന് ഒത്താശ നൽകി പള്ളിക്കമ്മിറ്റിയും

അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ ജന്മിയും : ലത്തീൻ സഭയുടെ ഭുമി കച്ചവടം ചോദ്യം ചെയ്ത കുടുംബത്തിന് ഊരുവിലക്ക് ; അച്ചന് ഒത്താശ നൽകി പള്ളിക്കമ്മിറ്റിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അച്ചൻ പള്ളിയിൽ വൈദികനും തുറയിൽ തനി ജന്മിയും. തിരുവന്തപുരം അടിമലത്തുറയിലെ ലത്തീൻ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ലത്തീൻ സഭയുടെ ഊരുവിലക്ക്. അച്ചന് ഒത്താശ നൽകി പളളിക്കമ്മിറ്റിയും. ഭൂമി കച്ചവടം ചോദ്യം ചെയ്തതിന് വൈദികനും പള്ളിക്കമ്മിറ്റിയുമാണ് ഊരുവിലക്കിയത്. വൈദികൻ മെൽബിൻ സൂസയോട് കയർത്തതിന് കുടുംബം ഒരു ലക്ഷം പിഴ നൽകണമെന്നാണ് കമ്മിറ്റിയുടെ ശാസന.

ഉഷാറാണിയെയും, കുടുംബത്തെയുമാണ് വൈദികൻ ഊരു വിലക്കിയത്. ഇതോടെ ഈ കുടുംബം നഗരത്തിലെ ലോഡ്ജിലാണ് താമസം. ജനിച്ച് വളർന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്‌സിയുടെ അർബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികൻ പറയുന്നത്. തിരിച്ചും പൊലീസിൽ പരാതി നൽകി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും ആകെ വലയുകയാണ് ഉഷാറാണിയും കുടുംബവും.അതേസമയം, അടിമലത്തുറയിലെ ഊരുവിലക്കിൽ ഇടപെടുമെന്ന് വനിതാകമ്മീഷൻ വ്യക്തമാക്കി..