വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തൽ: ഇരുപത്തിയഞ്ചുകാരൻ കുടുങ്ങിയത് ഒപ്പമുണ്ടായിരുന്നവരുടെ ഒറ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് ചെടി, വെള്ളമൊഴിച്ച് വീട്ടുമുറ്റത്ത് വളർത്തി വലുതാക്കിയ യുവാവ് ഒടുവിൽ എക്‌സൈസിന്റെ പിടിയിൽ കുടുങ്ങി. വേളൂർ കണ്ണാട്ട് വീട്ടിൽ സെനാഫറിനെ(25)യാണ് കഞ്ചാവ് ചെടി സഹിതം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മോഹനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ മറ്റ് ചെടികളുടെ ഇടയക്കു വളർത്തിയിരുന്ന,  69 സെന്റീമീറ്റർ നീളവും മൂന്ന് മാസം വളർച്ചയുമുള്ള ചെടിയാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

വേളൂരിലും തിരുവാതുക്കലിലും വൻ തോതിൽ കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി അന്വേഷണം നടത്തുന്നിനിടെയാണ് എക്സൈസ് സംഘം പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങളോളമായി ഇയാളെ എക്സൈസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. മുൻപ് കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടാൻ എക്സൈസ് ശ്രമിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇയാൾ രക്ഷപെടുകയായിരുന്നു. പിന്നീട്, പത്തു ഗ്രാം കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലും ഇയാളെ പിടികൂടിയിരുന്നു.

പ്രതി കഞ്ചാവ് വിതരണം ചെയ്യുന്ന പത്തിലേറെ യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ വീട്ടുപരിസരത്ത് കഞ്ചാവ് വളർത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന്, വീട്ടിൽ എത്തിയ എക്‌സൈസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ അജി രാജ് .ആർ, ,പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണ കുമാർ എ., ടി.എസ് സുരേഷ്, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, അനൂപ്  വിജയൻ, ശ്യാംകുമാർ പി.എസ്, ധനുരാജ് എന്നിവർ നേതൃത്വം നൽകി.