video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
Homeflashആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണിസാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചുകോടി :...

ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണിസാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചുകോടി : കെ.എം മാണിയുടെ സ്മാരകം പണിയാൻ അഞ്ച് കോടി രൂപ മാറ്റിവെച്ചതിൽ പരിഹസിച്ച് അഡ്വ.ജയശങ്കർ രംഗത്ത്

Spread the love

സ്വന്തം ലേഖിക

കോട്ടയം : ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ മുൻ ധനകാര്യമന്ത്രി കെ.മാണിയുടെ സ്മാരകം പണിയുന്നിതനായി അഞ്ചുകോടി രൂപ മാറ്റി വച്ചതിൽ പരിഹാസിച്ച് അഡ്വ ജയശങ്കർ രംഗത്ത്. അന്തരിച്ച ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്‌തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു, നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാമെന്നാണ് ജയശങ്കർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്

അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്‌തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാൽ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കർഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയിൽ ചേക്കേറും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തിപകരും എന്നാണ് പ്രതീക്ഷ.
ജോസ്‌മോനു മാനസാന്തരമുണ്ടാകുന്ന പക്ഷം തിരുവനന്തപുരത്തും പാലായിലും മാണി സാറിന്റെ ഒരോ പ്രതിമ സ്ഥാപിക്കാനും വിരോധമില്ല. നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments