video
play-sharp-fill
കൊറോണയിൽ പൊലീസ് ഊത്ത് നിർത്തിയതിൽ ആശ്വസിക്കാൻ വരട്ടെ; കള്ളടിച്ചിട്ടുണ്ടോ, ലക്ഷണം നോക്കി ഇനി പൊലീസ് പറയും; ഊത്ത് നിർത്തി പൊലീസ് ലക്ഷണം നോക്കി കുടിയൻമാരെ പിടിക്കും

കൊറോണയിൽ പൊലീസ് ഊത്ത് നിർത്തിയതിൽ ആശ്വസിക്കാൻ വരട്ടെ; കള്ളടിച്ചിട്ടുണ്ടോ, ലക്ഷണം നോക്കി ഇനി പൊലീസ് പറയും; ഊത്ത് നിർത്തി പൊലീസ് ലക്ഷണം നോക്കി കുടിയൻമാരെ പിടിക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണയിൽ പൊലീസ് ഊത്ത് നിർത്തിയതിൽ ആശ്വസിക്കാൻ വരട്ടെ. കണ്ണ് ചുവന്നാൽ.. നാക്കു കുഴഞ്ഞാൽ.. കാലുറയ്ക്കാതിരുന്നാൽ പൊലീസിന്റെ പിടിവീഴും. ഊത്ത് നിർത്തിയെങ്കിലും പരിശോധന നിർത്താൻ ഇനിയും നിർദേശം വന്നിട്ടില്ല. ഇത കൂടാതെ പൊലീസിന് റോഡിൽ നിന്നും പെറ്റി പിടിക്കുന്നതിനുള്ള ടാർജറ്റിലും കുറവ് വരുത്തിയിട്ടില്ല. ഇതോടെയാണ് പൊലീസ് ലക്ഷണ ശാസ്ത്രം പഠിച്ച് കുടിയന്മാരെ കുടുക്കാൻ ഇറങ്ങുന്നത്.

കൊറോണ വൈറസ് ബാധ സംസ്ഥാനത്തും സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ ബ്രത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന നിർത്താൻ നിർദേശം നൽകിയത്. ഇതേ തുടർന്ന് ജില്ലയിലെ കുടിയന്മാർ ഏറെ ആശ്വാസത്തിലായിരുന്നു. ബുധനാഴ്ചയും, വ്യാഴാഴ്ചയും ബാറിലെ ചർച്ചകളിൽ ഏറെയും അടിച്ചോടിച്ചാലും ഇനി ഭയപ്പെടേണ്ടെന്ന രീതിയിലായിരുന്നു. എന്നാൽ, ഇതെല്ലാം തിരിച്ചടിക്കുന്ന വിവരമാണ് ഇപ്പോൾ പൊലീസിൽ നിന്നും വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രത്ത് അനലൈസറിലേയ്ക്കുള്ള ഊത്ത് നിർത്തിയെങ്കിലും, പൊലീസിനു പരിശോധന നടത്തി റോഡിൽ നിന്നും പിടിക്കേണ്ട പെറ്റിക്കേസുകളുടെ എണ്ണം ഇനിയും കുറയ്ക്കാൻ തയ്യാറായിട്ടില്ല. ഇതിൽ തന്നെ ജില്ലാ പൊലീസ് മേധാവിമാർക്ക് ഏറ്റവും പ്രിയം കുടിയന്മാരെ തന്നെയാണ്. കുടിയന്മാരെ പിടികൂടിയെങ്കിൽ മാത്രമേ കൃത്യമായി അക്കൗണ്ടിൽ പണം വരൂ. ഈ സാഹചര്യത്തിലാണ് ലക്ഷണം കണ്ട് കുടിയന്മാരെ പിടികൂടാൻ പൊലീസ് നിർബന്ധിതരായത്.

ലക്ഷണം വച്ച് തിരിച്ചറിയുന്ന കുടിയന്മാരെ നേരെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തും. തുടർന്നാവും നടപടികളിലേയ്ക്കു കടക്കുക. ഇതോടെ പതിനായിരം രൂപയും പോകുമെന്നും ഉറപ്പായിട്ടുണ്ട്. ഈ വർഷം ആരംഭിച്ചതിനു ശേഷം ജില്ലയിൽ വൻ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ അപകടങ്ങൾ തടയാൻ വാഹന പരിശോധന കൂടിയേ തീരു എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. മദ്യപാനികളെ പരിശോധിക്കില്ലെന്ന തീരുമാനം പുറത്തു വന്നിരിക്കുന്നത് , അപകടങ്ങൾ വർദ്ധിക്കുന്നതിനു മാത്രമേ ഇടയാക്കൂ. ഈ സാഹചര്യത്തിൽ പരിശോധന അവസാനിപ്പിക്കരുതെന്ന വാദവും ഉയരുന്നുണ്ട്.