video
play-sharp-fill
സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം; കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ച ആയിട്ടും നാട്ടിലെത്താൻ കഴിയാതെ 21 മലയാളി വിദ്യാർത്ഥിനികൾ

സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം; കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ച ആയിട്ടും നാട്ടിലെത്താൻ കഴിയാതെ 21 മലയാളി വിദ്യാർത്ഥിനികൾ

സ്വന്തം ലേഖകൻ

ബെജിംങ്ങ് : സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും വിമാനത്തിൽ കയറ്റെരുതെന്ന് നിർദ്ദേശം.
കൊറോണ വൈറസ് വ്യാപിച്ച് രണ്ടാഴ്ചയിലേറെയായിട്ടും ഇതുവരെ 21 മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിച്ചില്ല. ചൈനയിലെ കുനിംഗ് വിമാനത്താവളത്തിലാണ് വിദ്യാത്ഥികൾ കുടുങ്ങിയിരിക്കുന്നത്.സിംഗപ്പൂർ വഴി ഇന്ത്യയിൽ എത്താനായിരുന്നു ഇവരുടെ പദ്ധതി.

വിമാന ടിക്കറ്റ് എടുത്തിരുന്നെങ്കിലും മെഡിക്കൽ വിദ്യാർത്ഥികളെ വിമാനജീവനക്കാർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. സിംഗപ്പൂരിൽ വിദേശികൾക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഇവർ വിമാനത്തിൽ കയറുന്നത് തടഞ്ഞത്. സിംഗപ്പൂർ പൗരന്മാരെ അല്ലാതെ ആരെയും കയറ്റരുതെന്നാണ് സിംഗപ്പൂർ ഭരണകൂടത്തിന്റെ നിർദേശമെന്ന് അധികൃതർ പറഞ്ഞുവെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്തിൽ കയറ്റാതായതോടെ ഇവർക്ക് തിരികെ ഹോസ്റ്റലിലും പോകാനാകാത്ത സ്ഥിതിയാണ്. ഹോസ്റ്റലിന് വെളിയിൽ പോകുന്നവരെ തിരിച്ച് ഹോസ്റ്റലിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഹോസ്റ്റൽ അധികൃതർ ഈ വിലക്ക് ഏർപ്പെടുത്തിയത്.