video
play-sharp-fill
ജെ.എൻ.യു കാമ്പസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; രണ്ടാം യോഗി ആദിത്യനാഥ് പൊലീസ് പിടിയിൽ

ജെ.എൻ.യു കാമ്പസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; രണ്ടാം യോഗി ആദിത്യനാഥ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിലെ ഹോസ്റ്റൽ മുറിയിലേക്ക് വിദ്യാർത്ഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന കേസിൽ എ.ബി.വി.പി മുൻ നേതാവും രണ്ടാം യോഗി ആദിത്യനാഥ് എന്നും അറിയപ്പെടുന്ന വിദ്യാർത്ഥി പിടിയിൽ. ഗവേഷക വിദ്യാർഥിയായ രാഘവേന്ദ്ര മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി രാഘവേന്ദ്ര മിശ്രയെ പിടികൂടുകയായിരുന്നു.

തുടർന്നാണ് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടിട്ടുണ്ച്. രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വശേഷിപ്പിക്കുന്ന ഇയാൾ അതേ വസ്ത്രധാരണവും പിന്തുടർന്നിരുന്നു. ഇതിന് മുൻപ് നിരവധി വിദ്യാർത്ഥിനികൾ ഇയാൾക്കെതിരെ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group