വായ തുറന്നാൽ അണ്ണാക്കിൽ നിറയെ മുടിയാണ്,ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും പറ്റാത്ത അവസ്ഥ ; ആരെയും വേദനിപ്പിക്കുന്ന സ്റ്റീഫന്റെ ദുരവസ്ഥയ്ക്ക് കാരണം ശസ്ത്രക്രിയ നടത്തി ചർമ്മം പിടിപ്പിച്ചത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്റ്റീഫന്റെ വായ തുറന്നാൽ അണ്ണാക്കിൽ നിറയെ മുടിയാണ്, ആഹാരം കഴിക്കാൻ പോയിട്ട് വെള്ളം കുടിക്കാനും പറ്റാത്ത അവസ്ഥ. ആരെയും വേദനിപ്പിക്കുന്ന സ്റ്റീഫന്റെ ദുരവസ്ഥയ്ക്ക് കാരണം വായക്കുള്ളിൽ അർബുദം ബാധിച്ച ചർമം നീക്കി പകരം താടിയിൽ നിന്ന് ചർമ്മം പിടിപ്പിച്ചതാണ്.
അവസാനം വായിലെ മുടി ശല്യം സഹിക്കാതെ കഴിഞ്ഞ 17ന് ഡോക്ടറെ കാണാൻ വീണ്ടും ആശുപത്രിയിലെത്തി. ജീവിക്കാൻ സാധിക്കുന്നില്ലെന്ന് സ്റ്റീഫനും ഭാര്യയും കരഞ്ഞു പറഞ്ഞു. മുടി സ്വയം വെട്ടാൻ സാധിക്കുന്നില്ലെങ്കിൽ ബാർബറെ വിളിച്ച് വെട്ടിക്കാനായിരുന്നത്രേ ഡോക്ടർ നിർദേശിച്ചത്. ഡോക്ടർ കാര്യത്തിൽ പറഞ്ഞതണോ, കളിയാക്കിയതണോയെന്ന് ഇപ്പോഴും സ്റ്റീഫന് നിശ്ചയമില്ല. ‘എന്റെ ജീവിതം തുലഞ്ഞു. ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നാണ് സ്റ്റീഫന്റെ വാക്കുകൾ. എന്നാൽ ഡോക്ടർ പറഞ്ഞ പ്രകാരം മുടി വെട്ടാൻ സ്റ്റീഫന്റെ എത്രശ്രമിച്ചിട്ടും ശരിയാകുന്നില്ല. മുറിക്കുന്ന മുടി മുറിഞ്ഞുവീഴുന്ന മാത്രയിൽ തന്നെ തൊണ്ടയിലേക്ക് പോകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരോ തവണയും മുടി മുറിക്കലിനു പിന്നാലെ കടുത്ത ചുമ, ഛർദ്ദിൽ. നിലയ്ക്കാത്ത ദുരിതം. ആഹാരം ചവയ്ക്കാൻ മുടി തടസ്സം. അണ്ണാക്കിൽ നിറഞ്ഞ മുടിയുമായി വെറുതെ ഇരിക്കുമ്പോൾ സ്റ്റീഫന് അസ്വസ്ഥതയാണ്