video
play-sharp-fill

പച്ചക്കറിയുടെ മറവിൽ പിക്പ്പ് വാനിൽ മരത്തടി ഒളിപ്പിച്ചു കടത്താൻ ശ്രമം, റോഡിൽ പൊലീസിനെ കണ്ട് ഭയന്നോടിയ ഡ്രൈവറടക്കമുള്ളവർ ചാടിയത് പുഴയിലേക്ക് ; ഒടുവിൽ രക്ഷകരായത് പൊലീസ്

പച്ചക്കറിയുടെ മറവിൽ പിക്പ്പ് വാനിൽ മരത്തടി ഒളിപ്പിച്ചു കടത്താൻ ശ്രമം, റോഡിൽ പൊലീസിനെ കണ്ട് ഭയന്നോടിയ ഡ്രൈവറടക്കമുള്ളവർ ചാടിയത് പുഴയിലേക്ക് ; ഒടുവിൽ രക്ഷകരായത് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: പച്ചക്കറിയുടെ മറവിൽ പിക്കപ്പ് വാനിൽ മരത്തടി ഒളിപ്പിച്ചു കടത്താൻ ശ്രമം. റോഡിൽ പൊലീസിനെ കണ്ട് ഭയന്നോടിയ ഡ്രൈവറടക്കമുള്ളവർ ചാടിയത് പുഴയിലേക്ക്. ഒടുവിൽ ഇവർക്ക് രക്ഷകരായത് പൊലീസ്. പൊലീസിനെ കണ്ട് ഭയന്ന പിക്കപ്പ് ജീവനക്കാർ ഇരിട്ടി പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ശേഷം ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരിട്ടിമാടത്തിൽ വച്ച് വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചിട്ടും വാഹനം നിർത്താത്തതിനെ തുടർന്ന് പൊലീസ് വാഹനത്തെ പിന്തുടരുകയും ഇരിട്ടി പാലത്തിനു സമീപം വാഹനം നിർത്തി വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അടക്കമുള്ള രണ്ടുപേർ നിർമാണത്തിലിരിക്കുന്ന ഇരിട്ടി പുതിയ പാലത്തിലേക്ക് ഓടിക്കയറിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :