play-sharp-fill
കൊറോണ വൈറസ് : വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് : വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്ടറെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

കാസർഗോഡ് : ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്ടറിൽ കൊറോണ വൈറസ്ബാധ സംശയിക്കുന്നു.അതേതുടർന്ന് ഡോക്ടറെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട്ടു സ്വദേശിനിയായ ഡോക്ടർ ബംഗളൂരുവിലെ ആയുർവേദ ആശുപത്രിയിൽ ഡോക്ടറാണ്.കഴിഞ്ഞ ദിവസം ഇവർ ചൈനയിലെ വുഹാനിൽ നിന്നെത്തിയ രണ്ടു വിദ്യാർഥികളെ ബംഗളൂരുവിലെ ആശുപത്രിയിൽ പരിശോധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം വീട്ടിലെത്തിയ ഡോക്ടർക്ക് നേരിയ പനിയും ജലദോഷവും ഉണ്ടായതിനാൽ ജില്ലാ അധികാരികളെ വിവരം അറിയിച്ചു.അതിനെതുടർന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധിക്കാനയച്ചിരിക്കുകയാണ്.

വനിതാ ഡോക്ടർ അടക്കം നിലവിൽ ജില്ലയിൽ ഐസൊസലേഷൻ വാർഡിൽ ആകെ നാല് പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.