വിജയ്ക്ക് കുരുക്ക് മുറുകുന്നു ; പാനൂരിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പതിനെട്ടാം മണിക്കൂറിലേക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: ഇളയ ദളപതിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. വിജയ്‌യുടെ പാനൂരിലെ വസതിയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും പതിനെട്ടാം മണിക്കൂറിലേക്ക്. അർധരാത്രിയിലും ആദായനികുതി വകുപ്പ് അധികൃതർ വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ അടുത്ത് വിജയ്‌യുടെതായി പുറത്തിറങ്ങിയ ബിഗിൽ സിനിമയുടെ ആദായ നികുതി റിട്ടേണുകൾ സംബന്ധിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.

മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്ത ശേഷമാണ് വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിശദമായി ചോദ്യം ചെയ്യലിനായി ചെന്നൈ ആദായ നികുതി ഓഫീസിൽ ഹാജരാകാൻ വിജയിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് വിജയ്‌യുടെ വിരുഗമ്പാക്കത്തെ വസതിയിലും പ്രമുഖ സിനിമാ നിർമാതാക്കളായ എജിഎസ് എന്റർടെയിൻമെന്റിന്റെ ഓഫീസുകളിലും ആദായനികുതി ജിഎസ്ടി വിഭാഗം നേരെത്തെ റെയ്ഡ് നടത്തിയിരുന്നു. എജിഎസ് എന്റർടെയിൻമെന്റ്സ് സ്ഥാപകൻ കൽപാത്തി എസ്. അഗോരത്തിന്റെ വീട്ടിലും ഓഫീസിലുമായി 38 ഇടത്ത് റെയ്ഡ് നടത്തിയെന്നും കണക്കിൽപ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തതായും ആദായ നികുതി വകുപ്പ് അറിയിച്ചു.

വിരുഗമ്പാക്കത്തെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ പരിശോധ നടത്തിയെങ്കിലും ഇവിടെനിന്ന് ഒന്നും കണ്ടെടുക്കാനായില്ല. ബിഗിൽ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ബിഗിലിൽ അഭിനയിക്കുന്നതിന് എത്ര രൂപ പ്രതിഫലം പറ്റിയെന്നുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയിയോട് ചോദിച്ചത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാതാവ് അൻപു ചെഴിയാന്റെ ഓഫീസിലും റെയ്ഡ് നടന്നിട്ടുണ്ട്.