play-sharp-fill
ലൗ ജിഹാദ്: പ്രതിഷേധം ഭയന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി ബെന്നി ബെഹന്നാൻ എംപി; യുഡിഎഫിന് വോട്ട് ചെയ്ത തങ്ങൾ ഇനി ബിജെപിക്ക് വോട്ട് നൽകുമെന്ന് കമന്റ്

ലൗ ജിഹാദ്: പ്രതിഷേധം ഭയന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി ബെന്നി ബെഹന്നാൻ എംപി; യുഡിഎഫിന് വോട്ട് ചെയ്ത തങ്ങൾ ഇനി ബിജെപിക്ക് വോട്ട് നൽകുമെന്ന് കമന്റ്

 

സ്വന്തം ലേഖകൻ

കൊച്ചി : ലൗ ജിഹാദിനെക്കുറിച്ച് പ്രതികരിച്ചു ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രതിഷേധത്തെ ഭയന്ന് പിൻവലിച്ച് ചാലക്കുടി എംപിയും യുഡിഎഫ് കൺവീനറുമായ ബെന്നി ബെഹന്നാൻ. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയാണ് ബെന്നി ബെഹന്നാൻ ആദ്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.


ലോക്സഭയിൽ ബെന്നി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി കേരളത്തിൽ നിന്നും ലൗ ജിഹാദ് കേസുകളൊന്നും കേന്ദ്ര ഏജൻസികളുടെ പക്കലില്ലെന്ന് വ്യക്തമാക്കിയത്. ഇതിന്റെ രേഖകൾ സഹിതമാണ് ബെന്നിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പോസ്റ്റ് ഇട്ടതിനുപിന്നാലെ ബെന്നിക്കെതിരെ അസഭ്യവർഷവും വർഗീയപരാമർശങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ലൗ ജിഹാദ് സംബന്ധിച്ച് സഭയുടെ നിലപാടിന് വിരുദ്ധമാണ് ബെന്നിയുടെ പോസ്റ്റ് എന്നും കമന്റുകളുണ്ടായിരുന്നു. യുഡിഎഫിന് വോട്ട് ചെയ്ത തങ്ങൾ ഇനി ബിജെപിക്കേ വോട്ട് നൽകൂവെന്നും ചിലർ കമന്റ് ചെയ്തു. ഇതോടെ തന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും പോസ്റ്റ് തന്നെ ബെന്നി ബെഹന്നാൻ ഡിലീറ്റ് ചെയ്യ്തു.