
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊറോണ വൈറസ് ബാധ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വ്യാജ വാട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്യുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം, കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. ഇതിനു വേണ്ട നിർദ്ദേശം ജില്ലാ പൊലീസ് മേധാവിമാർ, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ, സൈബർ സെൽ എന്നിവർക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.