video
play-sharp-fill
രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് ആശംസകളുമായി ദീപക് ജി നായരുടെ  കവിത

രാഷ്ട്രപതിയുടെ മെഡൽ നേടിയ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് ആശംസകളുമായി ദീപക് ജി നായരുടെ കവിത

സ്വന്തം ലേഖകൻ

കോട്ടയം: രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് അഭിനന്ദനവുമായി കവിത. ബന്ധുകൂടിയായ ദീപക് ജി.നായരാണ് സുരേഷ്‌കുമാറിനെ അഭിനന്ദനം അറിയിച്ച് കവിതയെഴുതിയത്. ഇദ്ദേഹത്തിന്റെ കവിത ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

നൂറുകണക്കിന് ആളുകളാണ് കവിത ഷെയർ ചെയ്തിരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങിനെയാകണം, എന്തായിരിക്കണം, എന്താകണം ഇവരുടെ ലക്ഷ്യങ്ങൾ എന്നതെല്ലാം കൃത്യമായി മനസിലാക്കിത്തരുകയാണ് ദീപക് എഴുതിയ കവിതയിലൂടെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസിലും ലോക്കലിലും അടക്കം മികച്ച ട്രാക്ക് റെക്കോർഡുള്ള ജനസമ്മതനായ ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാർ. ഇദ്ദേഹത്തിന്റെ സർവീസിൽ നിരവധി തവണയാണ് പുരസ്‌കാരങ്ങൾ തേടിയെത്തിയിരിക്കുന്നത്. ഈ പുരസ്‌കാരങ്ങൾക്കെല്ലാം തിളക്കം കൂട്ടുന്നതാണ് ഇപ്പോഴുള്ള കവിത.

ഇനിയുമുയരങ്ങൾ താണ്ടുവാനാകണം
തനിയെ വെട്ടിത്തെളിച്ചൊരീപ്പാതയിൽ
കിനിയുമെത്രയോ കണ്ണീർ തുടയ്ക്കണം
കനിവുതേടും കരങ്ങളെത്താങ്ങണം
പിറകിൽ നീളും നടപ്പാത തന്നതാം
അറിവതിരുളിലെ, തെളിയായ് തെളിയ്ക്കണം
കറകൾ പറ്റാതുണർന്നേയിരിക്കണം
ചിറകു തളരാതുയർച്ചകൾ കാണണം
കെണികളുണ്ടാമൊരായിരം ചുറ്റിലും
തൃണമെന്ന പോൽ ത്രാണനം ചെയ്യണം
അണികളാവേശഭരിതരായ് തീർന്നിടാം
നിണമതിൻ ചൂരതെങ്ങും നിറഞ്ഞിടാം
വ്രണിതമനസുകൾക്കെന്നും പ്രതീക്ഷയായ്
ഇനിയുമുയരങ്ങൾ താണ്ടുവാനാകണം

ദീപക് ജി.നായർ