play-sharp-fill
ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ, സാമാന്യബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത് : ഡിജിപിയെ പരിഹസിച്ച് ടി.ആസിഫ് അലി

ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ, സാമാന്യബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത് : ഡിജിപിയെ പരിഹസിച്ച് ടി.ആസിഫ് അലി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യൽ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയാൽ,സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ പരിഹസിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി. ആസിഫ് അലി. വിഷയത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും ആസിഫ് അലി പറഞ്ഞു.

കേരള പൊലീസ് ഉത്തർപ്രദേശിലെ യോഗിയുടെ പൊലീസിനോട് മത്സരിക്കുകയാണ്. കേസിൽ പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവർത്തകൻ പി.ജി സുരേഷ് കുമാർ ചെയ്ത തെറ്റ് എന്താണെന്നും ആസിഫ് അലി ചോദിച്ചു. ജനുവരി പതിനാറിന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ വാർത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നും അപമാനിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുള്ള ടി.പി. സെൻകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റർ പി.ജി. സുരേഷ്‌കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനെ സെൻകുമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്.