video
play-sharp-fill
മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്, അല്ലാതെ ഒ.എൽ.എക്സ് അല്ല ; ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്, അല്ലാതെ ഒ.എൽ.എക്സ് അല്ല ; ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ

കോട്ടയം: മോദിയുടെ കൈയ്യിലുള്ളത് സർക്കാരാണ്.അല്ലാതെ ഒഎൽഎക്‌സ് അല്ല.ഓഹരികൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി), ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി എന്നിവ വിറ്റഴിക്കാനുള്ള ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളിൽ ട്രോളന്മാർ രംഗത്ത് എത്തിയിരിക്കുന്നത്.

 

കാബിനറ്റ് റാങ്കോടുകൂടി ധനകാര്യ മന്ത്രാലയം ഒഎൽഎക്‌സ് ആയി എന്നതരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.എൽഐസി കാലാന്തരത്തിൽ സ്വകാര്യവത്കരിക്കുന്നതിന്റെ മുന്നോടിയാണ് ഓഹരി വിൽപന സംബന്ധിച്ച ബജറ്റ് പ്രഖ്യാപനമെന്നാണു വിലയിരുത്തൽ. രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് ബിസിനസിൽ 70 ശതമാനത്തിലേറെ എൽഐസിയുടെ കൈയിലാണ്. ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ വിദേശ മൂലധനത്തിനു കൂടുതൽ പങ്ക് അനുവദിക്കുമെന്നു പ്രതീക്ഷിച്ചിരുന്നപ്പോഴാണു ബജറ്റിൽ എൽഐസി ഐപിഒ പ്രഖ്യാപിച്ചത്. വരുമാനം കൂട്ടാനുള്ള സുഗമവഴിയായാണ് ഈ ഐപിഒയെ കാണുന്നത്. അതേസമയം എൽഐസിയുടെ നൂറുശതമാനം ഓഹരിയും ഇപ്പോൾ സർക്കാരിന്റെ കൈയിലാണ്. അതിൽനിന്ന് എത്ര വിറ്റാലും സർക്കാരിന് വലിയ ആദായമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരിയും അടുത്ത ധനകാര്യവർഷം വില്ക്കും. എൽഐസി, ഐഡിബിഐ ഓഹരിവില്പനകൾ അടുത്തവർഷം ഓഹരി വിറ്റ് നേടാൻ ലക്ഷ്യമിടുന്ന 2.1 ലക്ഷം കോടി രൂപയുടെ പകുതിയിലേറെ നൽകുമെന്നാണു കേന്ദ്ര ഗവൺമെന്റിന്റെ കരുതൽ.