ചലചിത്ര താരം വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി
സ്വന്തം ലേഖകൻ
കൊച്ചി : മലയാള സിനിമാ രംഗത്തെ പ്രേക്ഷകരുടെ പ്രിയതാരവും നിർമ്മാതാവുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതാനായി. ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.
കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് വിവാഹ സൽകാരം. വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.നടൻ ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവർ വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം ആശംസകൾ നേർന്ന് കുറിപ്പ് സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2003ൽ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2015ൽ അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലൂടെ വിഷ്ണു തിരക്കഥാകൃത്തായി. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും തിരക്കഥ രചിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നായകനായും അഭിനയിച്ചു.ഷാഫി മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്ണു ഇപ്പോൾ.