video
play-sharp-fill
മകൻ ജീപ്പിനുള്ളിലേക്ക് പിടിച്ചു കയറുന്നതറിയാതെ അച്ഛൻ വാഹനം മുൻപോട്ടെടുത്തു ; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മകൻ ജീപ്പിനുള്ളിലേക്ക് പിടിച്ചു കയറുന്നതറിയാതെ അച്ഛൻ വാഹനം മുൻപോട്ടെടുത്തു ; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ജീപ്പിന് പിന്നിൽ മൂന്ന് വയസുകാരൻ കയറുന്നുണ്ടെന്ന് അറിയാതെ അച്ഛൻ ജീപ്പ് മുന്നോട്ടെടുത്തു. കുട്ടി ജീപ്പിൽ തെറിച്ച് വീണ് ദാരുണാന്ത്യം.

പേരയം കോട്ടവരമ്പ് സന്തോഷ് ഭവനിൽ സന്തോഷ് ശാരിയുടെ മകൻ വൈഭവാണ് മരിച്ചത്. ജീപ്പ് ഡ്രൈവറാണ് സന്തോഷ്. എന്നെത്തെയും പോലെ ഓട്ടം പോകാൻ വീട്ടിൽ നിർത്തിയിട്ടിരുന്ന ജീപ്പ് എടുക്കുമ്പോഴായിരുന്നു സംഭവം. അച്ഛൻ ജീപ്പിൽ കയറാൻ പോകുമ്പോൾ വൈഭവും പിന്നാലെ ചെല്ലും, സന്തോഷ് ജീപ്പിൽ കയറുമ്പോൾ കുട്ടി മടങ്ങി വരുന്നതാണ് പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത്തവണ ജീപ്പിൽ കയറിയ സന്തോഷ് മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു ഇതിനിടെ വൈഭവ് ജീപ്പിന്റെ പിറകിൽ പിടിച്ച് കയറുന്നത് സന്തോഷ് അറിഞ്ഞില്ല. ജീപ്പ് മുന്നിലോട്ട് എടുത്തപ്പോൾ കുട്ടി തെറിച്ച് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് സംഭവം അറിഞ്ഞത്.

പരിക്കുകളോടെ ഉടൻ തന്നെ എസ് എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ പോസ്റ്റിൽ കുട്ടിയുടെ നെഞ്ചിടിച്ച് വീണതാവാം മരണകാരണമെന്നാണ് റിപ്പോർട്ട്.