play-sharp-fill
മാധ്യമപ്രവർത്തകന്റെ മരണം : കുറ്റപത്രം തയാറാക്കി ; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി

മാധ്യമപ്രവർത്തകന്റെ മരണം : കുറ്റപത്രം തയാറാക്കി ; ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് കുറ്റപത്രം തയാറാക്കി. ശ്രീറാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.


അപകടസമയം ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് രണ്ടാം പ്രതി. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരണപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ശ്രീറാമിനെ കേസിൽ നിന്നും രക്ഷിക്കാൻ പോലീസ് ശ്രമങ്ങൾ നടത്തിയതായി ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ആകെ 66 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 75 തൊണ്ടിമുതലുകളും തിരുവനന്തപും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് നൽകിയിട്ടുണ്ട്. കേസിൽ ആകെ 100 സാക്ഷികളാണുള്ളത്.