video
play-sharp-fill
ഇനി ഒറ്റപ്പെടില്ല ; മിശ്രവിവാഹ ദമ്പതികൾക്ക് സർക്കാരിന്റെ സേഫ് ഹോമുകൾ ഒരുങ്ങുന്നു

ഇനി ഒറ്റപ്പെടില്ല ; മിശ്രവിവാഹ ദമ്പതികൾക്ക് സർക്കാരിന്റെ സേഫ് ഹോമുകൾ ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മിശ്രവിവാഹ ദമ്പതികൾക്ക് സർക്കാരിന്റെ വക സേഫ് ഹോമുകൾ ഒരുങ്ങുന്നു . ദമ്പതികൾ നേരിടുന്ന സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സേഫ് ഹോമുകൾ തുറക്കുന്നത് .

മിശ്ര വിവാഹിതരായതിന്റെ പേരിൽ വീടുകളിൽ നിന്നോ സമൂഹത്തിൽ നിന്നോ അവഗണന നേരിടുന്നവർക്ക് സംരക്ഷണം നൽകുകയാണ് സേഫ് ഹോമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. സർക്കാരിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ചാണ് എൻജിഒകളുടെ സഹായത്തോടെ സേഫ് ഹോമുകളുടെ പ്രവർത്തനം ആരംഭിക്കുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് ദമ്പതിമാർക്ക് ഒരു ഹോമിൽ ഒരു വർഷം വരെ താമസിക്കാം . മാത്രമല്ല, ദമ്പതിമാരെ സ്വയം പര്യാപ്തരാക്കുന്നതിനായി വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ പരിശീലനം ഹോമുകളിൽ നൽകും.