play-sharp-fill
കൊറോണ വൈറസ് ബാധ: വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി ബാക്ക് ട്രാക്കിംഗ് ആരംഭിച്ചു

കൊറോണ വൈറസ് ബാധ: വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി ബാക്ക് ട്രാക്കിംഗ് ആരംഭിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി ബാക്ക് ട്രാക്കിംഗ് ആരംഭിച്ചു. ചൈനയിൽ നിന്നും നാട്ടിലെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കി.

ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ച വുഹാൻ നഗരത്തിൽ പഠിക്കുകയായിരുന്ന മെഡിക്കൽ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥിയുമായി ഇടപെട്ടവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിയതായി ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്ക് ട്രാക്കിംഗ് എന്ന് പേരിട്ട ഈ പ്രക്രിയയിലൂടെ ചൈനയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ആശുപത്രിയിലെത്തുന്നവരെ രോഗിയുമായി ഇടപെട്ടവരെയും കണ്ടെത്താൻ കഴിയും .എന്നാൽ ബാക്ക് ട്രാക്കിംഗ് പൂർത്തിയാക്കുമ്പോൾ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത . നിലവിൽ സംസ്ഥാനത്ത് 806 പേർ നിരീക്ഷണത്തിലുണ്ട്.