നടിയെ ആക്രമിച്ച കേസ് : രഹസ്യ വിചാരണ ആരംഭിച്ചു ; നടിയും ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി ; നടിയുടെ വിസ്താരം നാല് ദിവസം നീണ്ടു നിൽക്കും
സ്വന്തം ലേഖകൻ
കൊച്ചി: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യ വിചാരണ നടപടികൾ ആരംഭിച്ചു. ഇതിനായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വർഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികൾ തുടങ്ങുന്നത്.
ആദ്യ ദിവസമായ വ്യാഴാഴ്ച ക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക. ഇത് ഏകദേശം നാലു ദിവസം നീണ്ടു നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. രഹസ്യ വിചാരണയായതിനാൽ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് തന്നെ അടച്ചിട്ട കോടതി മുറിയിലായിരിക്കും വിചാരണ നടക്കുക. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകർക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു. ആദ്യ ഘട്ടത്തിൽ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതിൽ മലയാള സിനിമയിലെ പ്രമുഖ നടി നടൻമാർ ഉൾപ്പെടെയുള്ളവർ ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2012 ലാണ് കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ തുടക്കമെന്നും ദിലീപ് ഈ ഗൂഢാലോചനയിൽ ദിലീപ് പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ദിലീപിന് മേൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് പ്രതികൾ ചെയ്ത കുറ്റങ്ങളും ദിലീപിൽ ആരോപിക്കപ്പെടും. ചലച്ചിത്ര പ്രവർത്തകരുടേത് അടക്കം 32 ഓളം രഹസ്യമൊഴികളും കേസിൽ ഉണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കും രണ്ടുപേർ ഈ കേസിൽ മാപ്പുസാക്ഷികളാണ്.
പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന രണ്ട് മൊബൈൽ ഫോൺ നശിപ്പിച്ചതിനെ തുടർന്ന് പോലീസ് പ്രതിചേർത്ത രണ്ട് അഭിഭാഷകരെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ദിലീപ് നൽകിയ രണ്ട് ഹർജികൾ ഈ കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ ഉണ്ട്.