സ്വയം വിരമിക്കൽ വെള്ളിയാഴ്ച ; ബി.എസ്.എൻ.എല്ലിന്റെ പടിയിറങ്ങുന്നത് 78,559 ജീവനക്കാർ
സ്വന്തം ലേഖകൻ
തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എലിൽ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കൽ വെള്ളിയാഴ്ച. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കൽ കൂടിയാണിത്.
വെള്ളിയാഴ്ച ബി.എസ്.എൻ.എലിൽ നടക്കുന്ന വിരമക്കിലിൽ 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പടിയിറങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. അതിനാൽ ജീവനക്കാർ സ്വയം വിരമിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാമെന്ന് കരുതുന്നു.
കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ബാക്കിയുള്ളത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ.
എല്ലാ ജീവനക്കാർക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെയും നൽകിയിട്ടില്ല. വിരമിക്കൽ ആനുകൂല്യത്തിന്റെ പകുതി തുക മാർച്ച് 31-ന് മുൻപും ബാക്കി ജൂൺ 30-ന് മുൻപും നൽകുമെന്നാണ് പറഞ്ഞിരിക്കുന്നത്. കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയിൽ നൽകുമെന്നുമാണ് വിവരം.