play-sharp-fill
പട്ടാപകൽ ശാസ്ത്രി റോഡിൽ മോഷണം

പട്ടാപകൽ ശാസ്ത്രി റോഡിൽ മോഷണം

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രി റോഡിലെ കണ്ണടക്കടയിൽ നിന്നും ബാങ്കിലടയ്ക്കാൻ നൽകിയ 16000 രൂപ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശാസ്ത്രി റോഡിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു സമീപം മോഷണം നടന്നത്. ശാസ്ത്രി റോഡിലെ ആൽഫ ഒപ്റ്റിക്കൽസിൽ നിന്നും ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അടയ്ക്കാൻ നൽകിയ പണമാണ് മോഷണം പോയതെന്നാണ് പരാതി. കടയിലെ ജീവനക്കാരനായ ബിജുവാണ് പണവുമായി ബാങ്കിലേയ്ക്കു പോയത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബുക്കിലാണ് പണം സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തിൽ നിന്നു ബാങ്കിലേയ്ക്കു പോകുന്നതിനിടെയും കയ്യിൽ പണമുണ്ടായിരുന്നതായി ബിജു പറയുന്നു. എന്നാൽ, ബാങ്കിന്റെ പടിക്കെട്ടുകൾ കയറുന്നതിനിടെ നടത്തിയ പരിശോധനയിൽ പണം കണ്ടില്ല. ഈ സമയം രണ്ടു പേർ ഇതേ കെട്ടിടത്തിൽ നിന്നും പുറത്തിറങ്ങിപ്പോകുന്നത് കണ്ടതായി ബിജു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. തുടർന്നു പണം നഷ്ടമായതായി കാട്ടി ബിജു വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ആൽഫ ഒപ്പ്റ്റിക്കൽസ് മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫിസ് വരെയുള്ള പ്രദേശത്തെ കടകളിലെ സി.സി.ടി.വി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലീസിനു പരാതിയും നൽകി.