video
play-sharp-fill
മുൻ മന്ത്രി എം.കമലം അന്തരിച്ചു

മുൻ മന്ത്രി എം.കമലം അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.കമലം (96) അന്തരിച്ചു.കോഴിക്കോട് നടക്കാവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.1982.1987 വർഷങ്ങളിലെ സഹകരണ മന്ത്രിയായിരുന്നു.വയനാട്ടിലെ കൽപ്പറ്റ നിയോജക മണ്ഡലത്തെ ആയിരുന്നു പ്രതിനിധീകരിച്ചിരുന്നത്. 1982 ൽ  ജനതാ (കമലം) രൂപീകരിച്ചപ്പോൾ ഇപ്പോഴത്തെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും കമലത്തിന്റെ പാർട്ടിയിലായിരുന്നു.

1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായിരുന്നു. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1980ല്‍ കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച്‌ പരാജയപ്പെട്ടു. തുടര്‍ന്നാണ് കല്പറ്റയില്‍നിന്നു മത്സരിച്ച്‌ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായത്.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. സംസ്കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group