മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി : വാഹന ഉടമകളെ സഹായിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തയാറാക്കാൻ കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ
ഡൽഹി: മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി വാഹന ഉടമകൾക്ക് ലഭിക്കുന്നതിനായി പുതിയ മാർഗങ്ങൾ തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അപകടമുണ്ടായാൽ ഏതെങ്കിലും സാമ്പത്തിക ബാധ്യതയിൽ നിന്ന് വാഹന ഉടമകൾക്ക് സ്വയം പരിരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) തെലങ്കാന, കർണാടക, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇതിനായുള്ള ഒരു പൈലറ്റ് സ്‌കീം നടപ്പാക്കിയിട്ടുണ്ട്.
ഇൻഷൂർ ചെയ്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇത്. ഇതുവഴി ഇൻഷുറൻസ് ഇല്ലാതെ വാഹന ഉടമകൾക്ക് സർക്കാർ സന്ദേശങ്ങൾ അയയ്ക്കുന്നതാണ്. ഇത് പ്രകാരം മൂന്നാം കക്ഷി ഇൻഷുറൻസിന് കീഴിൽ, അപകടത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം വാഹന ഉടമയിൽ നിന്ന് ഇൻഷുറൻസ് കമ്പനിയിലേക്ക് മാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ എല്ലാ വാഹന ഉടമകളും കഴിയെണമെന്നില്ല. അത്തരക്കാരെ സഹായിക്കാൻ ഈ നടപടികൾ ഉപകരിക്കും. റോഡപകടവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. രാജ്യത്ത് നിലവിൽ റോഡിൽ ഓടുന്ന ഏകദേശം 40% വാഹനങ്ങൾക്ക് ഇൻഷൂറൻസ് ഇല്ലന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്ന ഇരുചക്രവാഹനങ്ങളിൽ 80 ശതമാനവും ഇൻഷൂറൻസ് ഇല്ലാത്തവയാണെന്നാണ് കണക്കുകൾ.