
പ്രതിപക്ഷത്തിനു മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു : മന്ത്രി ഇ.പി. ജയരാജൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുഡിഎഫ് ഗവർണർക്കെതിരായ നടത്തിയ പ്രതിഷേധത്തെ കുറ്റപ്പെടുത്തി മന്ത്രി ഇ.പി. ജയരാജൻ. പ്രതിപക്ഷത്തിനു മാനസിക അസ്വാസ്ഥ്യം കൂടി വരികയാണെന്നും മുന്‌പെങ്ങും കാണാത്ത രീതിയിലാണു പ്രതിപക്ഷത്തിൻറെ പ്രതിഷേധമെന്നും ജയരാജൻ പ്രതികരിച്ചു.
നേരത്തെ നിയമമന്ത്രി എ.കെ. ബാലനും പ്രതിപക്ഷത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഗവർണറുടെ പ്രസംഗത്തിന് മുമ്പ് നിയമസഭയിൽ നടന്നതു കോൺഗ്രസിന്റെ പൊറാട്ട് നാടകമെന്നു പറഞ്ഞ മന്ത്രി, ഗവർണറെ തടഞ്ഞത് പ്രതിപക്ഷത്തിന്റെ അധഃപതനമാണെന്നും കുറ്റപ്പെടുത്തി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0