മാനസിക വെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പൊലീസ് ഉദ്യോഗസ്ഥൻ അറസ്സിൽ
സ്വന്തം ലേഖകൻ
കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന നാൽപ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ പൊലീസുകാരൻ അറസ്റ്റിൽ. പത്തനംതിട്ട മണിയാർ കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ ഹവിൽദാർ എസ്.എൻ.പുരം സുലോചനമന്ദിരത്തിൽ ജയകുമാർ (43) ആണ് അറസ്റ്റിലായത്.
ജനുവരി ഇരുപതിനായിരുന്നു സംഭവം നടന്നത്. സംഭവ ദിവസം ജയകുമാർ സ്ത്രീയുടെ വീട്ടിലെത്തി പൊലീസാണെന്നു പറഞ്ഞ് വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ പരാതിക്കാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി. ഇയാളെ തള്ളിമാറ്റി ഓടിയ സ്ത്രീക്കു പിന്നാലെ ഇയാൾ ഓടിയെങ്കിലും പിടികൂടാനായില്ല.പ്രദേശത്തുണ്ടായിരുന്നവരോട് സ്ത്രീ വിവരം പറഞ്ഞതിനെ തുടർന്ന് അവർ പൊലീസിൽ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂറൽ എസ്.പി. ഹരിശങ്കർ നിർദേശിച്ചതിനെ തുടർന്ന് വനിതാ സെൽ സി.ഐ.യുടെ നേതൃത്വത്തിൽ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പുത്തൂർ പൊലീസിന് കൈമാറി. തുടർന്ന് ജയകുമാറിനെ അറസ്റ്റ് ചെയ്തു. പിന്നീട് മജിസ്‌ട്രേറ്റിന്റെ മുൻപാകെ സ്ത്രീ മൊഴി നൽകി