video
play-sharp-fill
വാഹന കവർച്ച കേസിലെ പ്രതി ജയിലിൽ വച്ച് സ്വയം കഴുത്തറുത്തു ; മുറിവ് ഉണ്ടാക്കിയത് പാചകപ്പുരയിൽ നിന്ന് മോഷ്ടിച്ച കത്തി ഉപയോഗിച്ച് ;രക്ഷപ്പെടാൻ സംഘം ചേർന്ന് നടത്തിയ ആസൂത്രണമെന്ന് സംശയം

വാഹന കവർച്ച കേസിലെ പ്രതി ജയിലിൽ വച്ച് സ്വയം കഴുത്തറുത്തു ; മുറിവ് ഉണ്ടാക്കിയത് പാചകപ്പുരയിൽ നിന്ന് മോഷ്ടിച്ച കത്തി ഉപയോഗിച്ച് ;രക്ഷപ്പെടാൻ സംഘം ചേർന്ന് നടത്തിയ ആസൂത്രണമെന്ന് സംശയം

സ്വന്തം ലേഖകൻ

പാലക്കാട് : കോങ്ങാട് വാഹന കവർച്ച കേസിൽ പിടിയിലായി മലമ്പുഴ ജയിലിൽ കഴിയുന്ന പ്രതി കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. കേസിലെ 12ാം പ്രതി ചിറ്റൂർ മീനാക്ഷിപുരം സ്വദേശി നറണി ശശി (32) ആണ് തിങ്കളാഴ്ച പുലർച്ചെയാണ് കറിക്കത്തി ഉപയോഗിച്ച് കഴുത്തു മുറിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ജയിലിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇയാൾ സ്വയം കഴുത്തു മുറിച്ചതാണെന്നു ജയിൽ അധികൃതർ അറിയിച്ചു.

കഴുത്തു മുറിച്ചശേഷം ശശി നിലവിളിക്കുകയായിരുന്നുവത്രേ. ജയിൽ അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. ജയിലിനകത്തെ പാചകപ്പുരയിൽ നിന്നു കറിക്കത്തി മോഷ്ടിച്ചു സെല്ലിൽ കടത്തിയതാണെന്നു സംശയിക്കുന്നു. കേസിലെ മറ്റു 11 പ്രതികളും മലമ്പുഴ ജയിലിലുണ്ട്. രക്ഷപ്പെടാൻ സംഘം ചേർന്നു നടത്തിയ ആസൂത്രണമാണോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയപാത പന്നിയംപാടം വളവിൽ ഡ്രൈവറെ മർദിച്ച് കാറും 20 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് ശശി. ഒളിവിലായിരുന്ന ഇയാളെ കോയമ്ബത്തൂരിൽ നിന്നാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളോട് സൗഹൃദം സ്ഥാപിച്ച് നഗ്‌നചിത്രം പകർത്തി സ്വർണം കവർന്ന കേസുകളിലും ശശി പ്രതിയാണെന്നു പൊലീസ് പറഞ്ഞു.