play-sharp-fill
ബോട്ടിൽ വെള്ളം കയറി അപകടത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബോട്ടിൽ വെള്ളം കയറി അപകടത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

 

സ്വന്തം ലേഖകൻ

മലപ്പുറം: പൊന്നാനിയിൽ കടലിൽ പോയ ബോട്ടിൽ വെള്ളം കയറി അപകടത്തിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയിൽ നിന്നും വൈകീട്ട് ആറ് മണിക്ക് കടലിൽ പോയ അലിഫ് എന്ന ബോട്ടാണ് ആറ് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി അപകടത്തിൽപ്പെട്ടത്.

ബോട്ടിൽ ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഈ ബോട്ടിൽ വെള്ളം നിറഞ്ഞ് മുങ്ങാൻ തുടങ്ങി. തുടർന്ന് ഉടൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ അധികൃതർ ഫിഷറീസ് വകുപ്പിന്റെ റസ്‌ക്യൂ ബോട്ടിൽ സംഭവസ്ഥലത്തെത്തി മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി ബോട്ട് ഹാർബറിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരും സുരക്ഷിതരാണെന്ന് കോസ്റ്റൽ ഉദ്യോഗസ്ഥർ അറിയിച്ചു.