കൊറോണ വൈറസ് : സംസ്ഥാനത്ത് 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ; കേന്ദ്ര സംഘം കൊച്ചിയിൽ എത്തി

കൊറോണ വൈറസ് : സംസ്ഥാനത്ത് 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ; കേന്ദ്ര സംഘം കൊച്ചിയിൽ എത്തി

 

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ സംസ്ഥാനത്ത് 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രണ്ടു പേരടങ്ങുന്ന കേന്ദ്ര സംഘം കൊച്ചിയിൽ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കളമശ്ശേരി മെഡിക്കൽ കോളജിൽ സന്ദർശനം നടത്തുമെന്നാണ് വിവരം.

സംസ്ഥാനത്ത് 288 പേർ ആരോഗ്യവകുപ്പിൻറെ നിരീക്ഷണത്തിലാണ്. ഇവരിൽ കൂടുതൽ പേരും ചൈനയിൽ നിന്നെത്തിയവരാണ്. എന്നാൽ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. ഏഴ് പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിൽ ചൈനയിൽ നിന്നും മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂർ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. മലപ്പുറത്ത് ഒരാൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.