play-sharp-fill
പൊലീസ് പരേഡ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി. കെ. കൃഷ്ണന്‍കുട്ടി  പതാക ഉയര്‍ത്തി

പൊലീസ് പരേഡ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി. കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തിന്‍റെ 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികള്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി.


പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്‍റ് പോലീസ്, എന്‍.സി.സി., സ്കൗട്ട്സ്, ഗൈഡ്സ്, ബാന്‍ഡ് എന്നീ വിഭാഗങ്ങള്‍ അണിനിരക്കുന്ന പരേഡിന്‍റെ അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.
പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസ് ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവനായിരുന്നു പരേഡ് കമാന്‍ഡര്‍. കോട്ടയം ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍സ് സബ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ്, കോട്ടയം വെസ്റ്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ടി. സുമേഷ്, വി. സ്വാതി, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സബിത, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജി. മഹേഷ് എന്നിവര്‍ പരേഡില്‍ വിവിധ പ്ലാറ്റൂണുകളെ നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എം.ഡി. എച്ച്.എസ്.എസ്, ഗവണ്‍മെന്‍റ് കോളേജ്, ബി.സി.എം. കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള നാലു പ്ലറ്റൂണുകള്‍ എന്‍.സി.സി. സീനിയര്‍ വിഭാഗത്തിലും വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍നിന്നുള്ള രണ്ടു പ്ലറ്റൂണുകളില്‍ എന്‍.സി.സി ജൂണിയര്‍ വിഭാഗത്തിലും പരേഡില്‍ അണിനിരന്നു. സ്റ്റുഡന്‍റ് പോലീസ് പ്ലറ്റൂണുകളില്‍ മണര്‍കാട് സെന്‍റ് മേരീസ് എച്ച്.എസ്.എസ്, പുതുപ്പള്ളി ഗവണ്‍മെന്‍റ് എച്ച്.എസ്.എസ്, കോട്ടയം സെന്‍റ് ആന്‍സ് എച്ച്.എസ്.എസ്, കോട്ടയം എം.ടി. എച്ച്.എസ്.എസ്, എം.ഡി.എച്ച്.എസ്.എസ്, മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികൾ അണിനിരന്നു.

കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്, സി.എം.എസ് എച്ച്.എസ്.എസ്, മൗണ്ട് കാര്‍മ്മല്‍ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഗൈഡ്സ് പ്ലറ്റൂണുകളും സ്കൗട്ട് വിഭാഗത്തില്‍ ചങ്ങനാശേരി എസ്.ബി.എച്ച്.എസ്.എസ്, കോട്ടയം സി.എം.എസ് എച്ച്.എസ്.എസ്, കുടമാളൂര്‍ സെന്‍റ് മേരീസ് യു.പി. സ്കൂള്‍ എന്നിവിടങ്ങളിലെ പ്ലറ്റൂണുകളും പങ്കുചേർന്നു.

മണര്‍കാട് ഇന്‍ഫന്‍റ് ജീസസ് ബഥനി ജി.എച്ച്.എസ്, ബേക്കര്‍ മെമ്മോറിയല്‍ ജി.എച്ച്.എസ്.എസ്, കോട്ടയം മൗണ്ട് കാര്‍മ്മല്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ബാന്‍ഡ് സംഘങ്ങളും ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും പാമ്പാടി ക്രോസ് റോഡ് എച്ച്.എസ്.എസിലെയും എസ്.പി.സി ബാന്‍ഡും കോട്ടയം ആംഡ് റിസര്‍വ്വ് പോലീസ് ബാന്‍ഡും ആഘോഷത്തിന് പൊലിമയേകി.

പാമ്പാടി ക്രോസ് റോഡ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പഞ്ചവാദ്യവും കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനവും അവതരിപ്പിച്ചു.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.