കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകൻ

കോട്ടയം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അടിമാലി സ്വദേശി മൂർഖൻ ഷാജിക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത എസ്.എൽ.പിയിൽ ആണ് ശനിയാഴ്ച വിധി ഉണ്ടായത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും പാർട്ടിയും ചേർന്ന് 2018 മെയ് 25ന് മണ്ണന്തല നിന്നും 10.5കിലോഗ്രാം ഹാഷിഷും 2018 ഒക്ടോബർ 25ന് തിരുവനന്തപുരം സംഗീത കോളേജിന് സമീപം വച്ച് 1.800കിലോഗ്രാം ഹാഷിഷും പിടികൂടിയ കേസുകളിൽ മൂർഖൻ ഷാജിക്ക് ഹൈകോടതി അനുവദിച്ച ജാമ്യം ആണ് ശനിയാഴ്ച സുപ്രീം കോടതി ക്യാൻസൽ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കേസുകളിലും നിയമാനുസരണമുള്ള 180 ദിവസത്തിനുള്ളിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന എ.ആർ സുൾഫിക്കർ അനേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു, കൂടാതെ ഈ കേസുകളിൽ സാമ്പത്തിക അന്വേഷണം നടത്തി പ്രതി മയക്കു മരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച കോടികൾ വിലമതിക്കുന്ന ആറ് വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്‌